അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനുശ്രീ.തന്റെ കുഞ്ഞു വിശേഷങ്ങൾ വരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കു വെയ്‌ക്കാറുണ്ട് താരം. ഇപ്പോഴിതാ ഉത്സവപറമ്പിൽ നടി നൃത്തം വെക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
സ്വന്തം നാടായ പത്തനാപുരം കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിലെ കെട്ടുകാഴ്ചക്കിടെയാണ് നടിയുടെ രസകരമായ നൃത്തച്ചുവടുകൾ. ചെണ്ടമേളത്തിനിടയിൽ മേളക്കാർക്കും നാട്ടുകാർക്കുമൊപ്പമാണ് നടി നൃത്തം ചെയ്തത്.വീഡിയോ വളരെ വേഗമാണ് വൈറലായത്.
കമുകും ചേരി ഉത്സവത്തെ കുറിച്ച് താരം കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു. ഒരുപാട് നാളായി കാത്തിരുന്ന ദിവസം വന്നെത്തിയതിന്റെ സന്തോഷമാണ് അനുശ്രീ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്.
ഞങ്ങടെ ഉത്സവം രണ്ടുവർഷത്തിന് ശേഷം വീണ്ടും പഴയപോലെ , ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം,ഒരുപാട് ഓർമ്മകൾ, എന്റെ നാട്,എന്റെ അമ്പലം,ഉത്സവം എന്ന ക്യാപ്ഷനോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അനുശ്രീ ഉത്സവത്തിന്റെ സന്തോഷം പങ്കുവെച്ചത്.
നാഗരാജക്ഷേത്രത്തിൽ മഞ്ഞൾപ്പൊടി സമർപ്പിക്കുന്നതും പൂജയിൽ പങ്കെടുക്കുന്നതും ഉത്സവപറമ്പിൽ നിൽക്കുന്നതുമായ ചിത്രങ്ങളും താരം പങ്കു വെച്ചിരുന്നു.
















Comments