ദുബായ്: ദുബായിൽ വാട്‌സ്ആപ്പിലൂടെയും ഇനി പാർക്കിംഗ് ഫീസ് അടക്കാം. റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ എസ്എംഎസ്സിലൂടെയും പാർക്കിംഗ് മീറ്ററുകളിലൂടെയുമാണ് ഫീസ് അടയ്‌ക്കുന്നത്. ഇതിനു പുറമെയാണ് വാട്‌സ്അപ്പിലൂടെയും സൗകര്യം ഏർപ്പെടുത്തിയത്. ഈടാക്കുന്ന 30 ഫിൽസ് ഇതിലൂടെ ലാഭിക്കാമെന്ന് ആർടിഎ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
പാർക്കിംഗ് ഫീസ് അടയ്‌ക്കാൻ നമ്പർ പ്ലേറ്റ് space സോൺ നമ്പർ space സമയം എന്ന ഫോർമാറ്റിൽ 00971588009090 നമ്പരിലേക്ക് മെസേജ് ചെയ്യണം.














Comments