ബെംഗളൂരു : രാമനവമി ഘോഷയാത്രയിൽ തങ്ങൾ ആരെയും അക്രമിച്ചില്ലെന്ന് ജമാഅത്തെ ഇസ്ലാമി . മുസ്ലീങ്ങളാണ് അന്ന് അക്രമത്തിനിരയായത് , ഇതിനെ കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിക്കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം.
രാജ്യത്തുടനീളമുള്ള രാമനവമി ഘോഷയാത്രകൾക്ക് നേരെ മുസ്ലീം ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ആരോപണം. ‘മുസ്ലിം വിരുദ്ധ വികൃതികൾ’ ആണ് നടക്കുന്നതെന്നും ജമാ അത്തെ ഇസ്ലാമി ആരോപിക്കുന്നു.
ഒരു ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രകൾ നടത്തിയതും, പ്രത്യേക പതാകകൾ വീശുന്നതും, മുദ്രാവാക്യങ്ങൾ ഉയർത്തിയതും തെറ്റാണെന്നാണ് ജമാ അത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് സലിം പറഞ്ഞത്.
ചില പള്ളികൾക്ക് ആഘോഷങ്ങൾക്കിടയിൽ കേടുപാടുകൾ വരുത്താൻ ശ്രമിച്ചതായും , തങ്ങൾ അക്രമിക്കാൻ ശ്രമിച്ചതായി പരാതി നൽകിയത് ആക്ഷേപിക്കാനാണെന്നുമാണ് ജമാ അത്തെ ഇസ്ലാമിയുടെ ആരോപണം . ചിലയിടങ്ങളിൽ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചോയെന്ന് സംശയമുണ്ട് .
രാജ്യത്തുടനീളം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിൽ ജമാഅത്തെ ഇസ്‌ലാമി മുൻപന്തിയിലാണെന്നത് ശ്രദ്ധേയമാണ്. ഏതാനും മാസങ്ങൾക്കുമുമ്പ്, ജമാഅത്തെ ഇസ്ലാമി കർണാടകയിൽ ഹിജാബ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജമാഅത്തെ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകൾ ഹിജാബ് ധരിച്ച് ക്ലാസുകളിൽ യൂണിഫോം നിയമങ്ങൾ ലംഘിക്കാൻ മുസ്ലീം വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
















Comments