ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഡോക്ടര്‍ ബി.ആര്‍ അംബേദ്കറും അഭിമാനിക്കുമെന്ന് സംഗീതസംവിധായകൻ ഇളയരാജ.
ബ്ലൂ ഗ്രാഫ് ഡിജിറ്റൽ ഫൗണ്ടേഷൻ “മോദിയും അംബേദ്കറും” എന്ന പേരിലുള്ള പുസ്തകത്തിന്റെ അവതാരികയിലാണ് ഇളയരാജ ഇക്കാര്യം പറയുന്നു.
അംബേദ്കറെ അറിയാവുന്ന അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും നടപ്പിലാക്കുന്നവരെ നാം തീർച്ചയായും പ്രോത്സാഹിപ്പിക്കണം. രാജ്യത്തിന്റെ വികസനം, വ്യവസായം, സാമൂഹിക നീതി, സ്ത്രീ മുന്നേറ്റം, അംബേദ്കറുടെ കാഴ്ചപ്പാടുകൾ എന്നിവയ്‌ക്കായുള്ള മോദി സർക്കാരിന്റെ നടപടികൾ എവിടെയെത്തി എന്ന് അന്വേഷിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.
പ്രധാനമന്ത്രിയുടെ “മെയ്‌ക്ക് ഇൻ ഇന്ത്യ” പദ്ധതി വിവിധ നേട്ടങ്ങൾ കൈവരിച്ചു. രാജ്യത്തെ റോഡുകൾ, റെയിൽ ഗതാഗതം, മെട്രോ റെയിൽ, എക്സ്പ്രസ് വേകൾ എന്നിവ ലോകോത്തര നിലവാരത്തിലുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി വിവിധ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സമൂഹത്തിലെ അധഃസ്ഥിതർക്ക് നിയമ പരിരക്ഷ ഉറപ്പാക്കാൻ അദ്ദേഹം പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകരിച്ചു. പാവപ്പെട്ടവർക്കായി വീടുകളും കക്കൂസുകളും മോദിയുടെ ഭരണത്തിൽ നിർമിച്ചു നൽകിയിട്ടുണ്ട്. അങ്ങനെ അവരുടെ ജീവിതം മെച്ചപ്പെട്ടു.
മുത്തലാഖ് നിയമത്തിലൂടെ മുസ്ലീം സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പ്രധാനമന്ത്രി മോദി സൃഷ്ടിച്ചത്. അതുപോലെ പെൺകുട്ടികൾക്കായുള്ള പദ്ധതികൾ, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം എന്നിവ സ്ത്രീ സമൂഹത്തെ വികസനത്തിന്റെ പാതയിൽ കൊണ്ടുപോകുമെന്നതിൽ സംശയമില്ല. മോദി ഭരണത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ കാണുമ്പോൾ അംബേദ്കർ അഭിമാനിക്കും.
എല്ലാത്തിനുമുപരി, മോദിക്കും അംബേദ്കറിനും ഒരുപാട് സാമ്യങ്ങളുണ്ട്. ഇരുവരും ദാരിദ്ര്യവും അടിച്ചമർത്തലും അനുഭവിച്ചു. അത് ഇല്ലാതാക്കാൻ പ്രവർത്തിച്ചവർ. ഇരുവർക്കും ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ട്, അവരുടെ പ്രവർത്തനങ്ങളിൽ ആത്മവിശ്വാസമുണ്ട്. രണ്ടും എങ്ങനെ ഒന്നിക്കുന്നു എന്ന് ഈ പുസ്തകം കാണിക്കുന്നു.സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾക്കനുസൃതമായി പുതിയ ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. – ഇളയരാജ ആമുഖത്തിൽ പറയുന്നു
Comments