കൊളംബോ: ശ്രീലങ്കൻ സെക്യൂരിറ്റീസ് കമ്മീഷൻ കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടുത്ത ആഴ്ച നിർത്തിവെക്കാൻ ഉത്തരവിട്ടു. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡയറക്ടർ ബോർഡും മറ്റ് ഓഹരി ഉടമകളും വിപണി താൽക്കാലികമായി അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടതായി ശ്രീലങ്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യം ഓഹരി വിപണിയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുമെന്ന് എസ്ഇസി അറിയിച്ചു.
അതിനിടെ ഒരു ശ്രീലങ്കൻ പ്രതിനിധി സംഘം അന്താരാഷ്‌ട്ര നാണയനിധിയിൽ നിന്നും മറ്റ് കടം എടുക്കുന്നത് സംബനധിച്ച് ചർച്ച ചെയ്യുന്നതിന് വാഷിംഗ്ടണിലേക്ക് പോകും. പ്രസിഡന്റ് ഗോതബായ രാജപക്സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലങ്കയിൽ പൗരന്മാർ തെരുവിൽ പ്രതിഷേധത്തിലാണ്. 81 ബില്യൺ ഡോളർ സമ്പദ്വ്യവസ്ഥ ഈ വർഷം 8.6 ബില്യൺ ഡോളർ മൂല്യമുള്ള കടബാധ്യതകളാണ് അഭിമുഖീകരിക്കുന്നത്.
അവശ്യ ഭക്ഷണത്തിനും ഇന്ധന ഇറക്കുമതിക്കുമായി പണം സൂക്ഷിക്കുന്നതിനായി വിദേശ വായ്പകളുടെ പേയ്മെന്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ”ഇപ്പോൾ നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തതയും ധാരണയും നേടാനുള്ള അവസരം നിക്ഷേപകരുടെയും മറ്റ് വിപണി പങ്കാളികളുടെയും മികച്ച താൽപ്പര്യങ്ങൾക്ക് വേണ്ടിയായിരിക്കുമെന്ന് എസ്ഇസി വ്യക്തമാക്കി.
















Comments