ഡെറാഡൂൺ : ഉത്തരാഖണ്ഡിലും ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം. വിശ്വാസികൾ സംഘടിപ്പിച്ച ശോഭയാത്രയ്‌ക്ക് നേരെ അക്രമികൾ കല്ലേറ് നടത്തി. ഹരിദ്വാറിൽ ഭഗ്വാൻപൂർ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ശോഭയാത്ര നടക്കുന്ന സ്ഥലത്തേക്ക് സമീപ നഗരങ്ങളിലെ ആളുകളെ എത്തിച്ചാണ് മതമൗലികവാദികൾ ആക്രമണം നടത്തിയത്. തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ആക്രമണം നടന്നിരുന്നു. ഡൽഹിയിൽ മതമൗലികവാദികൾ കല്ലേറും വെടിവെപ്പും നടത്തി. സംഭവത്തിൽ നിരവധി പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
















Comments