ന്യൂഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സ്ഥാനത്തേയ്‌ക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാൻ തീരുമാനമാകുന്നു. നിലവിൽ സേവനമനുഷ്ഠിക്കുന്നവരോ, വിരമിച്ചതോ ആയ സൈനിക ഉദ്യോഗസ്ഥനെയാണ് സർക്കാർ ഈ സ്ഥാനത്തേയ്‌ക്ക് പരിഗണിക്കുക. ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്.
2021 ഡിസംബർ 8ന് വിമാനാപകടത്തിൽ മരിച്ച മുൻ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെത്തുടർന്ന് ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തികയിലേക്കുള്ള നിയമനത്തിനായി സേവനമനുഷ്ഠിക്കുന്നവരെയും വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിച്ചേക്കും.
അടുത്ത കരസേനാ മേധാവിയെ സംബന്ധിച്ച പ്രഖ്യാപനവും കേന്ദ്ര സർക്കാർ ഈ ആഴ്ച തന്നെ നടത്തിയേക്കുമെന്നാണ് സൂചന. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ഓഫീസ് ഏറ്റവും വലിയ സൈനിക ഘടന പരിഷ്‌കാരങ്ങളിലൊന്നാണ്. ഇത് സർക്കാരും പ്രതിരോധ സേനയും തമ്മിലുള്ള പ്രവർത്തനത്തിൽ കൂടുതൽ ഏകോപനത്തിന് കാരണമായി.
















Comments