ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ തിങ്കളാഴ്ച ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും കൊലപ്പെടുത്താനാണ് മതമൗലികവാദികൾ പദ്ധതിയിട്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് അംഗം ഉമാ ശങ്കർ.
ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്തവർ പ്രകോപനം സൃഷ്ടിച്ചിട്ടില്ല. അവർ ബോധപൂർവ്വം കലാപംലക്ഷ്യമിട്ട് നടത്തിയ പദ്ധതിയാണ്. അക്രമികൾ ഏറെപ്പേരുണ്ടായിരുന്നു. വടി, കല്ലുകൾ, ഗ്ലാസ് കുപ്പികൾ എന്നിവ ഉപയോഗിച്ച് അവർ തങ്ങളെ ആക്രമിച്ചുവെന്നും ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ആളുകൾക്ക് നേരെ ഇതര സമുദായത്തിലെ സ്ത്രീകളും ഗ്ലാസ് കുപ്പികൾ എറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഡൽഹി പോലീസുകാർ ജാഗരൂകരായിരുന്നതിനാൽ വാളിൽ നിന്ന് തലനാരിഴയ്‌ക്കാണ് താൻ രക്ഷപ്പെട്ടതെന്നും ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം പറഞ്ഞു.
ജഹാംഗീർപുരി അക്രമവുമായി ബന്ധപ്പെട്ട് ഇരു സമുദായങ്ങളിൽ നിന്നുമുള്ള 23 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന. ജാതി, മത, മത വ്യത്യാസമില്ലാതെ എല്ലാ കുറ്റവാളിയേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
















Comments