വാഷിംഗ്ടൺ: റഷ്യ വിരുദ്ധ ചേരികളെ ഒന്നിപ്പിച്ചുകൊണ്ട് ബൈഡന്റെ വെർച്വൽ കൂടിക്കാഴ്ച ഇന്ന്. യുക്രെയ്‌നിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്താൻ തീരുമാനം എടുത്തിട്ടില്ലെന്നും ജോ ബൈഡൻ അറിയിച്ചു.
ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സഖ്യകക്ഷികളുമായി യുക്രെയ്ൻ വിഷയം അവലോകനം ചെയ്യും. റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. തങ്ങളുടെ ഭാഗമായി നിൽക്കുന്ന യുക്രെയ്‌നെ പോരാടാൻ സഹായി ക്കുക എന്നതാണ് സുപ്രധാന കാര്യമെന്നും അതിനായി എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിൽക്കുക യാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ബൈഡൻ നേരിട്ട് കീവ് സന്ദർശിക്കുമെന്ന വാർത്ത വൈറ്റ് ഹൗസ് തള്ളി. അതേസമയം യുക്രെയ്ൻ പ്രസിഡന്റ് വൊലാദിമിർ സെലൻസ്‌കിയുമായി ഫോണിൽ ബൈഡൻ പലതവണ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞെന്നും സഹായങ്ങൾ എത്തിക്കുന്നുണ്ടെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാകി അറിയിച്ചു. അമേരിക്ക യുക്രെയ്‌നിനായി 800 ദശലക്ഷം ഡോളർ മൂല്യം വരുന്ന സൈനിക സഹായം നൽകാൻ തീരുമാനിച്ച വിവരവും ജെൻസാകി സ്ഥിരീകരിച്ചു.
















Comments