കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രിവിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അങ്കമാലിയിലെ അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലായിരുന്നു ചികിത്സ.
മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അടുത്ത ദിവസം തന്നെ ബൈപ്പാസ് സർജ്ജറിയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതോടെ അണുബാധയുണ്ടായി.
ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ മാസം 12ന് ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. നിലവിൽ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
















Comments