കണ്ണൂർ : മുത്തപ്പൻ എന്നത് ചിലർക്ക് വിളി കേൾക്കുന്ന ദൈവമാണെങ്കിൽ മറ്റ് ചിലർക്ക് അത് ആത്മാവിന്റെ ആഴങ്ങളിൽ തൊട്ട വികാരമാണ് . മടിക്കേരി മുത്തപ്പൻ മടപ്പുരയിലെ ബ്രഹ്മകലശക്കല്ലിനരികിൽ ദർശനം കാത്തിരുന്ന ഭക്തന്റെ തൊഴുകൈകൾ മുട്ടുകുത്തി കൂട്ടിപ്പിടിച്ച് മുത്തപ്പൻ പറഞ്ഞതും അത് തന്നെ ‘‘ഇത് മുത്തപ്പൻ തരുന്നത്. ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും’’ .
ഭക്തനു മുന്നിൽ മുത്തപ്പൻ മുട്ടുകുത്തി അനുഗ്രഹം ചൊരിയുന്ന അപൂർവ കാഴ്ചയ്‌ക്കാണ് മടിക്കേരി സാക്ഷ്യംവഹിച്ചത്. ആറാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലും തളർന്നയാളാണ് അറുപതുകാരൻ ഗോപി. മടിക്കേരി ഗോളിബീജെ സ്വദേശിയാണ് ഗോപി. കരിങ്കല്ലിൽ പേരുകൊത്തിയായിരുന്നു ജീവിതം. കാഴ്ച മങ്ങിത്തുടങ്ങിയതോടെ അതു നിർത്തി. മുത്തപ്പൻ എന്നത് ആളിക്കത്തുന്ന ഭക്തിയായി സിരകളിൽ എന്നും ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെയാണ് ചെറുകുന്ന് നിരങ്ങിക്കയറി മുത്തപ്പനെ കാണാനെത്തിയത് .
ഭക്തരുടെ നീണ്ടനിരയ്‌ക്കു മുന്നിൽ നിന്ന് അനുഗ്രം ചൊരിയുന്നതിനിടയിലാണ് ഒരുവേള മുത്തപ്പന്റെ കണ്ണ് നിലത്തിരിക്കുന്ന ഗോപിയിലെത്തിയത് . അതോടെ ആളുകളെ വകഞ്ഞു മാറ്റി ഗോപിക്കു മുന്നിലെത്തി. കൈകൂപ്പി നിന്ന ഗോപിയുടെ കൈയ്യിലേയ്‌ക്ക് നൽകി തന്റെ കൈയ്യിലിരുന്ന ദക്ഷിണ .എന്നും ഒപ്പമുണ്ടാകുമെന്ന് വാക്കും നൽകി .ഏപ്രിൽ എട്ടിന് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത് വിദ്യാർഥികളായ സഹോദരിമാർ വീക്ഷിതയും വിസ്മിതയുമാണ്.
''ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും''ഭക്തനു മുന്നിൽ മുട്ടുകുത്തി അനുഗ്രഹം ചൊരിഞ്ഞ് മുത്തപ്പൻ
മടിക്കേരി മുത്തപ്പൻ മടപ്പുരയിലാണ് ഭക്തനു മുന്നിൽ മുട്ടുകുത്തി മുത്തപ്പൻ അനുഗ്രഹം ചൊരിഞ്ഞത്
Posted by Janam TV on Wednesday, April 20, 2022
















Comments