തിരുവനന്തപുരം : എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . വര്‍ഗീയകലാപത്തിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. എസ്.ഡി.പി.ഐയെ നിരോധിക്കുന്നത് പ്രായോഗികമല്ല. ആശയത്തെ നിരോധിക്കാനാകില്ല, നിരോധിച്ചാല്‍ മറ്റൊരുപേരില്‍ വരും. മതത്തെ ഉപയോഗിച്ച് രാഷ്‌ട്രീയനേട്ടമുണ്ടാക്കാനുളള രാഷ്‌ട്രീയനാടകമാണ് നടക്കുന്നത്.
പാലക്കാട്ടെ കൊലപാതകങ്ങളില്‍ യു.ഡി.എഫിന്റേത് സങ്കുചിത നിലപാടെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫ് കൊലപാതകങ്ങളെ അപലപിച്ചില്ല. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചു. യുഡിഎഫ് നിലപാട് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് ചേര്‍ന്നതല്ല .
ലവ് ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം.തോമസിനെതിരെ നടപടി ഉണ്ടാകും. ജോര്‍ജ് എം.തോമസിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്നും കോടിയേരി പറഞ്ഞു.
















Comments