ന്യൂഡൽഹി : ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗബ്രിയോസസിനെ പുതിയൊരു പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുളസി ഭായ്. ഗ്ലോബൽ ആയുഷ് ആന്റ് ഇന്നോവേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയപ്പോഴാണ് ആഗോള നേതാവിന് ഈ പേര് കിട്ടിയത് എന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നൂറ് കണക്കിന് ആളുകളുടെ മുന്നിൽ വെച്ച് നേരിട്ടാണ് അദ്ദേഹത്തിന് ഈ പേരിട്ടത്.
ഈ പേരിന് പിന്നിൽ ഒരു കഥയുണ്ട്. തനിക്കൊരു ഗുജറാത്തി പേര് വേണമെന്ന് ടെഡ്രോസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ആയുർവ്വേദത്തിൽ അവിഭാജ്യഘടകമായ തുളസിയുടെ പേര് തന്നെ ഡബ്യൂഎച്ച്ഒ നേതാവിനെ വിളിച്ചത്.
ടെഡ്രോസ് തന്റെ നല്ല സുഹൃത്തും അഭ്യുദയകാക്ഷിയുമാണെന്ന് പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു. എപ്പോൾ കാണുമ്പോഴും അദ്ദേഹം ഇന്ത്യയെയും രാജ്യത്തെ അദ്ധ്യാപകരെയും പ്രശംസിച്ച് സംസാരിക്കാറുണ്ട്.” മോദിജി ഇന്ന് ഞാൻ എന്താണോ, അതിനെല്ലാം കാരണം ഇന്ത്യയിലെ അദ്ധ്യാപകരാണ്. ഇന്ത്യയിലെ ഗുരുക്കന്മാർ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. രാജ്യവുമൊത്ത് പ്രവർത്തിക്കാൻ വളരെ സന്തോഷമുണ്ട്” എന്നാണ് ടെഡ്രോസ് പറയാറുള്ളത് എന്ന് മോദി വ്യക്തമാക്കി.
From the land of Mahatma Gandhi, a Gujarati name has been given to my friend, @DrTedros. pic.twitter.com/jxWqZ9Ng6O
— Narendra Modi (@narendramodi) April 20, 2022
ഇന്ന് കണ്ടപ്പോൾ താനൊരു പക്കാ ഗുജറാത്തി ആയെന്നും തനിക്ക് ഗുജറാത്തി പേര് കൂടി മതിയെന്നും ടെഡ്രോസ് പറഞ്ഞു. സ്റ്റേജിൽ നിന്നപ്പോഴും അക്കാര്യം ടെഡ്രോസ് വീണ്ടും ഓർമ്മിപ്പിച്ചു. അതുകൊണ്ട് മഹാത്മാ ഗാന്ധിയുടെ ഈ മണ്ണിൽ നിന്നുകൊണ്ട് ഗുജറാത്തി എന്ന നിലയിൽ ടെഡ്രോസിന് ‘തുളസി ഭായ്’ എന്ന് പേരിടാൻ തീരുമാനിച്ചു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ തുളസി ചെടിക്ക് ഏറെ പ്രാധാന്യമുണ്ട്. യുവ തലമുറ ആ ചെടിയെ മറന്നെങ്കിലും പതിറ്റാണ്ടുകളായി രാജ്യത്തെ വീടുകളിൽ നട്ടു വളർത്തുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ചെടിയാണ് തുളസി. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിൽ പ്രധാനപ്പെട്ട ഒന്നാണിത്. ഗുജറാത്തി പേരായതിനാൽ ഭായ് എന്ന നാം മാറ്റി നർത്താനാകില്ല.
‘ഗുജറാത്തിനോട് താങ്കൾക്കുള്ള സ്‌നേഹവും, ഗുജറാത്തി ഭാഷ സംസാരിക്കാനുള്ള വ്യഗ്രതയും, ഇന്ത്യയിലെ ഗുരുക്കന്മാരോടുള്ള ബഹുമാനവും, കണക്കിലെടുത്ത് മഹാത്മജിയുടെ മണ്ണിൽ നിന്നുകൊണ്ട് ടെഡ്രോസിനെ ‘തുളസി ഭായ് എന്ന്’ വിളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ എന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗുജറാത്തി ഭാഷയിൽ സംസാരിച്ചുകൊണ്ട് ടെഡ്രോസ്, ഗുജറാത്തിനോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു.
















Comments