എന്തൊരു വേനൽ മഴയാണല്ലേ മഴകാരണം നിരത്ത് മുഴുവൻ വഴുക്കായി എത്ര തവണയാണ് ഓരോത്തരും വഴുതി വീഴാൻ പോകുന്നത്. എന്തോരം വാഹനങ്ങളാണ് റോഡുകളിൽ സ്ലിപ്പാകുന്നത്. ഈ കാറും ലോറിയും എല്ലാം സ്ലിപ്പാകുന്നത് പോലെ ട്രെയിനും സ്ലിപ്പാകില്ലേ? ഉരുക്കുപാളത്തിലൂടെ ഉരഞ്ഞ് ഓടി തയഞ്ഞ് തീവണ്ടി ചക്രങ്ങളും പാളവും മിനുസമായിരിക്കില്ലേ അപ്പോൾ സ്ലിപ്പാകാനുള്ള സാധ്യതയും കൂടുതല്ലേ? പേടിക്കേണ്ട.
എന്തിനും ഏതിനും പരിഹാരം കണ്ടെത്തുന്ന മനുഷ്യൻ ഇതിനും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ട്രെയിനിന്റെ എഞ്ചിൻ സ്ലിപ്പാകാതിരിക്കാൻ ചക്രങ്ങൾക്ക് മുൻപിൽ മണൽ വിതറിയാണ് ട്രെയിൻ പാളത്തിൽ നിന്ന് തെന്നിപോകുന്നത് തടയുന്നത്. കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്നുണ്ടാകും അല്ലേ? തമാശയല്ല എന്നാൽ സംഗതി സത്യമാണ്.ശാസ്ത്ര പ്രചാരകനായ ബൈജു രാജ് എന്നയാളാണ് ഈ രഹസ്യം സാധാരണക്കാരിലേക്കെത്തിച്ചത്. എങ്ങനെയാണ് മണൽ വിതറുന്നതെന്നല്ലേ?
ഉരുക്കിന്റെ പാളത്തിൽ ഉരുക്കിന്റെ ചക്രം കറങ്ങുമ്പോൾ ഘർഷണം കുറവായിരിക്കും എന്നറിയാമല്ലോ.അതിനാൽ..പ്രധാനമായും മഞ്ഞു കാലത്തും മഴക്കാലത്തും ട്രെയിൻ ഓടിത്തുടങ്ങുന്ന സമയത്തും, പെട്ടന്ന് നിർത്തേണ്ട സമയത്തും ചക്രം പാളത്തിൽ സ്ലിപ്പ് ആവാതിരിക്കാൻ എൻജിന്റെ ചക്രത്തിന്റെ മുന്നിലായി പാളത്തിലായി മണൽ വിതറും. ചക്രങ്ങൾക്ക് മുന്നിൽ മണൽ വിതറാനായി ട്രെയിൻ ഓപ്പറേറ്റർ ഒരു ബട്ടൺ അമർത്തും.അല്ലെങ്കിൽ ട്രെയിനിന്റെ ചക്രങ്ങൾ വഴുതിപ്പോകുന്നതായി ഓൺബോർഡ് കമ്പ്യൂട്ടറുകൾ മനസ്സിലാക്കുമ്പോൾ ട്രെയിനിന്റെ ട്രാക്ഷൻ കൺട്രോൾ ഓട്ടോമാറ്റിക്കായി കിക്ക് ഇൻ ചെയ്തു മണൽ വിതറാനും കഴിയും.
പരുക്കൻ മണൽ ട്രെയിനിന് ആവശ്യമായ സമയത്തു അധിക ഘർഷണം നൽകുന്നു.എന്നാൽ തീവണ്ടിയിലെ എല്ലാ ചക്രങ്ങളിലേക്കും ഈ രീതിയിൽ മണൽ വിതറാറില്ല. എൻജിന്റെ ചക്രങ്ങളിൽ മാത്രം. കാരണം എൻജിന്റെ ചക്രങ്ങൾ മാത്രമാണ് ട്രാക്ഷൻ നൽകുന്നത്. നമ്മുടെ ഇന്ത്യൻ റെയിൽവേയുടെ WAP-കൾ, WAG-കൾ, WDP-കൾ പോലെയുള്ള മിക്കവാറും എല്ലാ പുതിയ മോഡൽ എഞ്ചിനുകൾക്കും ചക്രങ്ങൾക്ക് മുന്നിൽ ഒരു നോസൽ ഔട്ട്ലെറ്റ് ഉള്ള ഒരു പ്രത്യേക മണൽ പെട്ടി ഘടിപ്പിച്ചു വച്ചിട്ടുണ്ടേ്രത . ഇന്ത്യയിലെ ഏറ്റവും ശക്തമായ എഞ്ചിനായ WAG9-ൽ ഓരോ ചക്രങ്ങളിലും 50 കിലോഗ്രാം മണൽ പെട്ടി ഉണ്ടെന്നാണ് വിവരം.WAP 4 ന് 4 ഉം, WAG 7 ന് 8 ഉം മണൽ പെട്ടികളും ഉണ്ട്. ഇനി ട്രെയിൻ കാണുമ്പോൾ മണൽപ്പെട്ടി ഉണ്ടോ എന്ന് നോക്കാൻ മറക്കണ്ട.കേട്ടോ വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.















Comments