പത്തനംതിട്ട :കുടുബശ്രീ പ്രവർത്തകർ ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കണമെന്ന ഭീഷണി സന്ദേശം വിവാദമായതോടെ, ഖേദം പ്രകടിപ്പിച്ച് സിഡിഎസ് ചെയർപേഴ്‌സൺ. താൻ പറഞ്ഞതിന്റെ പേരിൽ ആരും പരുപാടിക്ക് പോകേണ്ടതില്ലന്നും, പാർട്ടി പരിപാടി ആണന്ന് അറിയില്ലായിരുന്നെന്നും ചെയർ പേഴ്‌സൺ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പത്തനംതിട്ട ചിറ്റാറിൽ നടക്കുന്ന സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന ശബ്ദ സന്ദേശം വിവാദമായതോടെയാണ് സിഡിഎസ് ചെയർപേഴ്‌സന്റെ ഖേദ പ്രകടനം. നിർബന്ധമായി ഒരാളും പരിപാടിയിൽ പങ്കെടുക്കേണ്ടന്നും പാർട്ടി പരിപാടി ആണന്ന് അറിയില്ലായിരുന്നെന്നും ചെയർ പേഴ്‌സൺ ശബ്ദ സന്ദേശത്തിലൂടെ തന്നെ വ്യക്തമാക്കി. താൻ പറഞ്ഞതിന്റെ പേരിൽ ആരും പരിപാടിയിൽ പങ്കെടുക്കേണ്ടന്നും വിവാദത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ശബ്ദ സന്ദേശത്തിൽ പറയുന്നു.
പി.കെ ശ്രീമതി പങ്കെടുക്കുന്ന ഡിവൈഎഫ്‌ഐ സെമിനാറിൽ എല്ലാ കുടുംബശ്രീയിൽ നിന്നും 5 പേർ വീതം ചുവപ്പ് വസ്ത്രം ധരിച്ച് എത്തണമെന്നായിരുന്നു വിവാദമായ ശബ്ദ സന്ദേശം. എത്താത്തവർക്കെതിരെ 100 രൂപ പിഴ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ശബ്ദസന്ദേശം വ്യാജമാണെന്ന ഡിവൈഎഫ്‌ഐയുടെ വാദവും സിഡിഎസ് ചെയർപേഴ്‌സന്റെ ഖേദപ്രകടനത്തിലൂടെ പൊളിഞ്ഞു.
















Comments