ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം.ജലാലാബാദ് സുൻജ് വാൻ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥലത്ത് രണ്ട് ജെയ്ഷ മുഹമ്മദ് ഭീകരർ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ജമ്മു സോൺ എഡിജിപി മുകേഷ് സിംഗ് വ്യക്തമാക്കി.
ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായിട്ടാണ് ഓപ്പറേഷൻ ആരംഭിച്ചത്. സുൻജ് വാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സംയുക്തസേന നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഭീകരാക്രമണം ഉണ്ടായത്.
ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീർ സന്ദർശിക്കാനിരിക്കെയാണ് ഭീകരാക്രമണം ഉണ്ടായത്.
2018ൽ സുൻജ്വാനിലെ സൈനിക ക്യാമ്പ് ഭീകരർ ആക്രമിച്ചിരുന്നു. അന്ന് അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും നാല് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
















Comments