തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് ഈ വർഷം അവസാനം ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ആദ്യഘട്ട പ്രവർത്തനം ഡിസംബറോടെ പൂർത്തിയാകുമെന്നും, റെയിൽ ഡി പി ആറിന് അംഗീകാരം ലഭിച്ചുവെച്ചുവെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ രാവിലെയാണ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിഴിഞ്ഞത്തെത്തിയത്. ഉദ്യോഗസ്ഥർക്കും കരാർ കമ്പനി ജീവനക്കാർക്കുമൊപ്പം നിർമ്മാണ പുരോഗതി മന്ത്രി വിലയിരുത്തി. ഇലട്രിക് സബ് സ്റ്റേഷൻ, കല്ല് നിക്ഷേപ സ്ഥലം, കപ്പൽചാൽ തുടങ്ങിയവ മന്ത്രി സന്ദർശിച്ചു. ഡിസംബർ മാസത്തിൽ തന്നെ ആദ്യ കപ്പൽ തുറമുഖത്ത് എത്തുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
മൺസൂണിൽ കടൽക്ഷോഭം ഇല്ലാത്ത സമയങ്ങളിൽ എല്ലാം നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഈ വർഷം തന്നെ പൂർത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണങ്ങൾ നടത്തുന്നത്. ഇതിനായി എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൺസൂൺ കാലത്തും നിർമ്മാണ പ്രവൃത്തി തുടരും. 1810 മീറ്റർ കല്ല് നിക്ഷേപം അടിയന്തരമായി പൂർത്തിയാക്കും. തുടർന്നുള്ള പ്രവർത്തനതിനു വേണ്ട കല്ലുകൾ കേരളത്തിലെ ക്വാറികളിൽ നിന്നും ശേഖരിക്കും. റെയിൽവേ ഡി പി ആർ അംഗീകാരം ഇതിനകം ലഭിച്ചു. ഇലക്ട്രിക്ക് സബ് സ്റ്റേഷൻ പണിയും പൂർത്തിയായിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
















Comments