മൂന്നാർ: അർഹതപ്പെട്ട ജോലി നിഷേധിച്ച് ബന്ധുനിയമനം നടത്തിയ അധികൃതരുടെ നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ച് വീട്ടമ്മ. മൂന്നാർ പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശാന്തിയും കുടുംബവുമാണ് ബന്ധുനിയമനത്തിനെതിരെ സമരം ചെയ്യുന്നത്.
തനിക്ക് അർഹതപ്പെട്ട ജോലി വാർഡ് മെമ്പറുടെ ബന്ധുവിന് നൽകിയെന്നാണ് ശാന്തി ആരോപിക്കുന്നത്. മൂന്നാർ ടൗണിലെ ഗാന്ധി പ്രതിമയ്‌ക്ക് മുമ്പിലാണ് ശാന്തിയും അഞ്ചുകുട്ടികളും ഭർത്താവുമടങ്ങുന്ന കുടുംബം സമരം നടത്തുന്നത്.
പള്ളിവാസൽ പഞ്ചായത്തിലെ 13 ാം വാർഡിലെ 45 ാം നമ്പരായ അംഗനവാടിയിൽ ജോലിചെയ്തു വരികയായിരുന്ന സ്ത്രീ അവധി എടുത്തപ്പോൾ താൽക്കാലിക വ്യവസ്ഥയിൽ 2016 ൽ ശാന്തി ജോലിയിൽ പ്രവേശിച്ചിരുന്നു. ജീവനക്കാരി മടങ്ങിയെത്തിയതോടെ ശാന്തി ജോലിയിൽ നിന്ന് മാറി. തുടർന്ന് അംഗനവാടിയിൽ പുതിയ ഒഴിവു വരുമ്പോൾ ജോലി നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
2022 ൽ പുതിയ ഒഴിവു വന്നതോടെ ജോലിക്കായി ശാന്തി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിനിട പള്ളിവാസൽ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിന് ഈ ജോലി നൽകുകയായിരുന്നു. ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് ലംഘിച്ച് ജോലി വാർഡ് മെമ്പറുടെ ബന്ധുവിന് നൽകിയതിനെതിരെയാണ് ശാന്തിയുടെ പ്രതിഷേധം.
















Comments