ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജലദോഷപ്പനിയുടേതിന് സമാനമായ അസുഖങ്ങളും വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ തീവ്രമല്ലാത്തതിനാല്‍ പലപ്പോഴും ആളുകള്‍ വീട്ടില്‍ തന്നെ ചികിത്സ തുടരുകയാണെന്നാണ് വിവരം. എന്നാല്‍ നാലോ അഞ്ചോ ദിവസത്തില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. പനി, ചുമ, വയറിളക്കം, ക്ഷീണം, ശരീരത്തിന് ബലക്കുറവ് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ഇത്തരം ഇന്‍ഫ്‌ളുവന്‍സ രോഗങ്ങളുടെ കാര്യത്തില്‍ 30 ശതമാനം വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഇത്തരം രോഗലക്ഷണങ്ങള്‍ പലപ്പോഴും കൊറോണയുടേയതിന് സമാനമാണ്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജലദോഷമാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ കൊറോണ ചികിത്സ തേടാതിരിക്കുന്നത് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയേക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
















Comments