കൊച്ചി: ദേശീയ അവാർഡ് വാങ്ങാൻ എംടിയുമൊത്ത് ഡൽഹിയിൽ എത്തിയതായിരുന്നു ജോൺപോൾ. മകൾ ജിഷയും കൂടെയുണ്ട്. ഡൽഹിയിലെ അശോകഹോട്ടലിൽ വിശ്രമിക്കുമ്പോഴാണ് റിസപ്ഷനിൽ ഉണ്ടായിരുന്ന കുറെ സുന്ദരിമാർചിരിക്കുയും എന്തോ പറയുകയും ചെയ്യുന്നു.
കൂട്ടത്തിൽ അൽപം ബോൾഡായ ഒരു യുവതി അടുത്തേക്കു വന്നു. എഴുത്തുകാരനായ എംടിയെ തേടിയാവും വരുന്നതെന്നാണ് ആദ്യംകരുതിയത്. എന്നാൽ തന്നെ സമീപിക്കുന്നത് കണ്ട് ഒട്ടൊന്ന് അമ്പരന്നു. പിന്നെ അവർ ചോദിച്ചു അങ്ങ് മാസികയിൽ റസിപ്പിയെഴുതുന്ന ജോൺപോൾ അല്ലെ?
ആയിടയ്‌ക്ക് കേരളത്തിലെ ഒരു വനിതമാസികയിൽ പാചകക്കുറിപ്പ് എഴുതിയിരുന്ന കാലത്താണ് പെൺകുട്ടിയുടെ പരാമർശം. അത് കേട്ട് ചിരിക്കാത്ത എംടി പോലും ചിരിച്ചുപോയ്. അതെ കുറിച്ച് ജോൺപോൾ പറഞ്ഞത് ആ വർഷം എംടി ആദ്യമായും അവസാനമായും ചിരിച്ചത് അന്നാവും എന്നാണ്. അതെ കുറിച്ച് മകൾ ജിഷ പറഞ്ഞത്
‘ഇങ്ങനെ പോയാൽ അച്ഛനെ നിർമാതാവെന്നോ, തിരക്കഥാ കൃത്തെന്നോ എഴുത്തുകാരൻ എന്നോ ആയിരിക്കില്ല അറിയപ്പെടുക, മറിച്ച് പ്രശസ്ത പാചകപരീക്ഷണ വിദഗ്ധൻ ജോൺപോൾ മരിച്ചു എന്നാവും അറിയുക’ എന്ന് മകൾ ജിഷ പറഞ്ഞു.
എഴുത്തുപോലെ തന്നെ ജോൺപോളിന് പ്രിയങ്കരമായിരുന്നു പാചകം. ആ പാചകത്തിന്റെ രുചിയറിഞ്ഞവരാണ് സിനിമാ ലോകത്തെ പഴമക്കാർ. സത്യൻഅന്തിക്കാട് വിവാഹശേഷം ചെന്നൈയിൽ താമസിക്കുന്ന കാലം.
ഭാര്യ നിർമലയുടെ പാചകം ആദ്യം രുചിച്ചു നോക്കാനും അഭിപ്രായം അറിയാനും ഏൽപ്പിക്കുന്നത് ജോൺപോളിനെ. നന്നായി ഭക്ഷണം പാകം ചെയ്തിരുന്ന അദ്ദേഹം രുചിപ്രിയനും കൂടി ആയിരുന്നു. ശരീരഭാരം വളരെ അധികം കൂടിയ അദ്ദേഹം ഭക്ഷണക്രമീകരണത്തിലൂടെ ശരീരഭാരം കുറച്ചു.
















Comments