പിറന്നാൾ ദിനത്തിൽ കുട്ടിക്കാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആശംസകൾ അറിയിക്കുന്നത് പതിവുള്ള കാര്യമാണ്. ഇത്തരത്തിൽ പങ്കുവെക്കപ്പെട്ട ഒരു പിറന്നാളുകാരിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്.
രണ്ട് വയസുകാരിയുടെ ഓമനത്വം തുളുമ്പുന്ന നിർമലമായ മുഖം കണ്ടപ്പോൾ തോന്നാതിരുന്ന വിസ്മയമാണ് ആ കുഞ്ഞ് ആരാണെന്നറിഞ്ഞപ്പോൾ കാഴ്ചക്കാർക്ക് തോന്നിയത്. കുസൃതി നിറഞ്ഞ ചിരിയുമായി ക്യമാറയ്‌ക്ക് മുന്നിലിരുന്ന ആ രണ്ട് വയസുകാരി സാക്ഷാൽ എലിസബത്ത് രാജ്ഞിയായിരുന്നു.
പൊതുജനം ഇതുവരെ കാണാത്ത രാജ്ഞിയുടെ ചിത്രം റോയൽ ഫാമിലി ഓഫ് ബ്രിട്ടണിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പങ്കുവെച്ചത്. രാജ്ഞിയുടെ 96-ാം പിറന്നാൾ ദിനത്തിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ” അന്ന്, 1928ൽ ഈ ഫോട്ടോ എടുക്കുമ്പോൾ ഈ കുഞ്ഞ് ഭാവിയിൽ രാജ്ഞിയാകുമെന്ന് ആരും കരുതിയില്ല. 96-ാം വയസിലേക്ക് പ്രവേശിക്കുന്ന ഈ വർഷം രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി കൂടിയാണ്. അതും ബ്രിട്ടിഷ് ചരിത്രത്തിലാദ്യം” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
Happy Birthday Your Majesty!
Today as The Queen turns 96, we’re sharing this photograph of the young Princess Elizabeth aged 2.
Then, in 1928, it was never expected she would be Queen, and this year Her Majesty is celebrating her #PlatinumJubilee – a first in British history. pic.twitter.com/DnwsMU81I3
— The Royal Family (@RoyalFamily) April 21, 2022
1928ൽ പകർത്തിയ ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രമാണിത്. ഏപ്രിൽ 21നായിരുന്നു രാജ്ഞിയുടെ ജന്മദിനം. 1953 ജൂൺ രണ്ടിനായിരുന്നു എലിസബത്ത് രാജ്ഞിയായി കിരീടമണിഞ്ഞത്.
Comments