തിരൂർ: ദേശസ്നേഹത്തിനും ദേശീയതയ്‌ക്കും മോദിയെ പിന്തുണയ്‌ക്കാൻ മുസ്ലീം സംഘടനയായ ജമാത്ത് ഉലമ-ഇ-ഹിന്ദിന്റെ ആഹ്വാനം. രാജ്യത്ത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ പരസ്പരബന്ധത്തിന്റെ പാലങ്ങൾ നിർമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദിയുടെ ഭരണത്തിൽ പൂർണവിശ്വാസമെന്നും ജമാത്ത് ഉലമ ഇ ഹിന്ദ് അഖിലേന്ത്യാതലവൻ മൗലാന സുഹൈബ് ഖാസിമി പറഞ്ഞു.
മലപ്പുറം തിരൂർ ബിയാൻകോ കാസിൽ ഓഡിറ്റോറിയത്തിൽ നടന്ന റംസാൻ വ്രതാനുഷ്ഠാനത്തിന്റെ 21-ാം ദിവസത്തെ ചരിത്ര സമ്മേളനത്തിലായിരുന്നു കേരളജനതയോടുള്ള ആഹ്വാനം.
പ്രീണനം കൂടാതെയുള്ള ന്യൂനപക്ഷ ശാക്തീകരണനയമാണ് മോദിയെ പിന്തുണയ്‌ക്കാൻ കാരണം. മതേതരവാദികൾ എന്ന് വിളിക്കുന്നവരുടെ മോദി വിരുദ്ധതയും ഭരണ വിരുദ്ധതയും മുസ്ലീങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തുടർച്ചയ്‌ക്കായി കേരളസമൂഹത്തിൽ സമ്മർദ്ദംചെലുത്തുമെന്നും മുഖ്യാതിഥിയും മൗലാന ആസാദ് നാഷണൽ ഉറുദു നാഷണൽ യൂണിവേഴ്‌സിറ്റി മുൻ വിസിയുമായ ഫിറോസ് ഭക്ത് അഹമ്മദ് പറഞ്ഞു.
മോദി മുസ്ലീം സമൂഹത്തോട് വിളിച്ചുപറഞ്ഞ വാക്കുകളും സമ്മേളനത്തിൽ ആവർത്തിച്ചു. ‘മുസ്ലിം ഹമാരി സന്താൻ ഹേ, ഹം ഉങ്കേ സാത് ഹം ബരാബാരി കാ സുലൂക്ക് കർണ ചാഹ്‌തേ ഹേ’ (മുസ്ലിംകൾ നമ്മുടെ മക്കളെപ്പോലെയാണ്, അവരെ മറ്റ് സമുദായങ്ങൾക്ക് തുല്യമായി പരിഗണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.) കൂടാതെ ‘മേ ഹർ മുസ്ലീം കേ ഏക് ഹത്ത് മേ ഖുറാൻ ഔർ ഏക് ഹത്ത് മേ കമ്പ്യൂട്ടർ ദേഖ്‌ന ചാഹ്താ ഹൂം
.’ (ഓരോ മുസ്ലിമിന്റെയും ഒരു കൈയിൽ വിശുദ്ധ ഖുറാനും മറുവശത്ത് ഒരു കമ്പ്യൂട്ടറും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.) എന്നീ വരികളാണ് ആവർത്തിച്ചത്.
റംസാൻ വ്രതാനുഷ്ഠാനത്തിന്റെ 21-ാം ദിവസം നടന്ന സമ്മേളനത്തിൽ മുഹമ്മദ് സുഹൽ ഫൈസി, ഡോ. ഫസലു മദനി, അബ്ദുൾ അസീസ്, മുഹമ്മദ് ഫാറൂഖ് എന്നിവരുൾപ്പെടെ ജമാത്ത് ഉലമാ-ഇ-ഹിന്ദിന്റെ കേരള കേഡർ അംഗങ്ങളായ സൈനുൽ ആബിദ് ബാഖവി, എ പി അബുതാഹിർ മദനി, മൗലവി കെ കെ ഹനീഫ മൗലവി, ഡോ കെ കെ പരീത് മൗലവി, മുഹമ്മദ് ഹനീഫ.
അബ്ദുൾ അസീസ്, മുഹമ്മദ് സുഹൽ ഫൈസി, ഡോ. ഫസലു മദനി, മുഹമ്മദ് ഫാറൂഖ്, സൈനുൽ ആബിദ് ബാഖവി, എ.പി അബുതാഹിർ മദനി, മൗലവി കെ.കെ ഹനീഫ മൗലവി, ഡോ. കെ കെ പരീത് മൗലവി, മുഹമ്മദ് ഹനീഫ എന്നിവരും പങ്കെടുത്തു.
















Comments