തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനും ജില്ലാ കളക്ടർ രേണു രാജും വിവാഹിതരാകുന്നു. ഈ ഞായറാഴ്ച വിവാഹമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ച് താലികെട്ട് നടക്കുമെന്നാണ് വിവരം.
ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എംഡിയാണ്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാം വിവാഹവുമാണിത്. എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്.
2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ പരീക്ഷയിൽ വിജയിക്കുന്നത്. 2014ൽ ആദ്യ ശ്രമത്തിൽ രണ്ടാം റാങ്കോടെയാണ് രേണു രാജ് സിവിൽ സർവ്വീസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശൂർ സ്ബ്കളക്ടറായാണ് ആദ്യ നിയമനം.
ദേവികുളം സബ്കളക്ടറായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടകളും ഏറ്റുമുട്ടലും കേരളത്തിൽ ചർച്ചയായിരുന്നു. മാദ്ധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമൻ സസ്‌പെന്ഷനിലായിരുന്നു.
Comments