പാലക്കാട് : കൊല്ലങ്കോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും തീകൊളുത്തി കൊല്ലപ്പെട്ട സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് യുവാവിന്റെ അമ്മ. യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നെന്നും ഇത് വീട്ടുകാർ സമ്മതിച്ചതാണെന്നും അമ്മ പറഞ്ഞു. 23 കാരനായ സുബ്രഹ്മണ്യനും 16 കാരിയായ ധന്യയുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയ്‌ക്ക് 18 വയസ്സായാൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഇരു വീട്ടുകാർ സമ്മതിച്ചിരുന്നു എന്നാണ് യുവാവിന്റെ അമ്മ പറയുന്നത്.
ഇന്ന് മകന്റെ പിറന്നാളായിരുന്നു. രാവിലെ പാൽ വാങ്ങാനായി പുറത്തേക്ക് പോയതാണ്. അപ്പോൾ മകൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടി എപ്പോഴാണ് വീട്ടിലേക്ക് വന്നതെന്ന് അറിയില്ല. കടയിൽ നിന്ന് തിരികെ എത്തിയപ്പോൾ മുറിയ്‌ക്കുള്ളിൽ നിന്ന് തീ ആളിപ്പടരുന്നത് കണ്ടു എന്ന് അമ്മ പറഞ്ഞു.
രാവിലെ വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയത് എന്ന് നാട്ടുകാർ പറയുന്നു. നോക്കിയപ്പോൾ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നു. ഇത് വെള്ളമൊഴിച്ച് കെടുത്തിയാണ് യുാവിനെയും യുവതിയെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഉച്ചയോടെ ഇരുവരും മരിച്ചു.
പിറന്നാൾ ആഘോഷത്തിനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഇവരുവരെയും പാലക്കാട് സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















Comments