വിചിത്രമായ മുടിവെട്ട് വിദ്യയുടെ പേരിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി യുവാവ്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലെ അലഖ്ധാം നഗർ സ്വദേശിയായ ആദിത്യയാണ് മുടിവെട്ടി റെക്കോർഡ് സ്വന്തമാക്കിയത്. ഒരേ സമയം 28 കത്രികകൾ ഉപയോഗിച്ചാണ് ആദിത്യ മുടിവെട്ടിയത്. ഇറാനിൽ നിന്നുള്ള യുവാവിന്റെ റെക്കോർഡാണ് ആദിത്യ തകർത്തത്. 22 കത്രിക കൊണ്ടാണ് ഇയാൾ മുടിവെട്ടിയിരുന്നത്.
28 കത്രിക കൊണ്ട് മുടിവെട്ടുന്ന ആദിത്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം മുടി വെട്ടാൻ തുടങ്ങിയത്. 10 കത്രിക കൊണ്ട് മുടി മുറിക്കുന്ന ഒരു ചൈനീസ് ഹെയർസ്‌റ്റൈലിസ്റ്റിനെ ആദിത്യ കണ്ടു. പിന്നീട് റെക്കോർഡ് സ്വന്തമാക്കിയ ഇറാനിയൻ പൗരന്റേയും കണ്ടു. തുടർന്ന് ഇത് പരിശീലിക്കാനും തുടങ്ങി.
22ലാണ് ആദിത്യ തന്റെ വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുന്നത്. കൂടാതെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ നോമിനേഷനിലും അയച്ചു. ഏപ്രിൽ 4-നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ആദിത്യയുടെ പേര് രജിസ്റ്റർ ചെയ്യുന്നത്. ഗിന്നസ് റെക്കോർഡ് നേടുന്നതിനുള്ള ശ്രമത്തിലാണ് ആദിത്യ ഇപ്പോൾ.
Comments