പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. താഴെ അബ്ബന്നൂരിലെ ചീരി-രങ്കൻ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ കൂക്കൻപാളയത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
അഗളി ഗ്രാമപഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്തുമാസം പ്രായമായ പെൺകുഞ്ഞാണ് ഇതിനു മുൻപ് ഇവിടെ മരിച്ചത്. പെൺകുഞ്ഞ് ഡൗൺസിൻട്രോം ബാധിച്ച് ചികിത്സയിലായിരുന്നു. പനി ബാധിച്ച് അഗളി ആശുപത്രിയിൽ ചികിത്സതേടി മടങ്ങിയെങ്കിലും വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. പിന്നീട് ട്രൈബൽ സ്‌പെഷൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിമരിച്ചിരുന്നു.
ഈ വർഷം ഇതുവരെ 11 കുട്ടികൾ മരിച്ചു. കഴിഞ്ഞവർഷം നവംബറിൽ ദിവസങ്ങളുടെ ഇടവേളയിൽ നാലു കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചത് വലിയ വിമർശനത്തിന് ഇടയാക്കി. ഇതെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രിയുടെ മിന്നൽ സന്ദർശനം കഴിഞ്ഞതോടെ എല്ലാംപതിവു പടിയായി.















Comments