മുംബൈ: ഹനുമാൻ ചാലീസയെ പ്രചാരണമാക്കി മറാഠാ മണ്ണിൽ ഹിന്ദുവികാരം ഉണർത്താൻ ആംആദ്മി പാർട്ടി. ഹിന്ദുസമൂഹത്തിന് ഏറ്റവും അധികം ഊർജ്ജം നൽകുന്ന ദൈവീക സങ്കൽപ്പമാണ് ഹനുമാനെന്നും ചാലീസയെ മതമൗലികവാദത്തിനായി ഉപയോഗിക്കുന്നവർ ദുഷ്ടശക്തികളാണെന്നും ആംആദ്മി നേതാക്കൾ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ആംദ്മി പാർട്ടി ഹനുമാൻ ചാലീസ ജപ പ്രചാരണം ആരംഭിച്ചത്. ഭാവു ബന്ധുത്വ ആണി ഏകേചീ ഹനുമാൻ ചാലീസ( പരസ്പരം സഹോദര്യത്തിന് ഏക മാർഗ്ഗം ഹനുമാൻ ചാലീസ) എന്ന പ്രചാരണവാക്യമാണ് ആംദ്മി പാർട്ടി ഉയർത്തിപ്പിടിക്കുന്നത്. ഭഗവാൻ ശ്രീരാമൻ ഹനുമാൻ സ്വാമിയുടെ ഹൃദയത്തിൽ വസിക്കുന്നതുപോലെ ഹനുമാൻ സ്വാമി നമ്മുടെ ഹൃദയത്തിലാണ് വസിക്കുന്നതെന്ന് എഎപി നേതാവ് പ്രീതി ശർമ്മ മേനോൻ പറഞ്ഞു.
വിവിധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്ന ആംദ്മി കോൺഗ്രസ്സിനെ മനപ്പൂർവ്വം മാറ്റിനിർത്തിയിരിക്കുകയാണ്. അതേസമയം ചടങ്ങുകളിൽ മുഖ്യമന്ത്രിയും ശിവ് സേനാ നേതാവുമായ ഉദ്ധവ് താക്കറെയേയും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനേയും എംഎൻസി പാർട്ടി നേതാവ് രാജ് താക്കറയേയും ക്ഷണിച്ചിട്ടുമുണ്ട്.
















Comments