ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ). 6 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ അടിയന്തിര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.
കൊറോണ മഹാമാരിയുടെ നാലാം തരംഗം എന്ന സാദ്ധ്യതയെ പൂർണമായും തള്ളിക്കളയാൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് കുട്ടകളിലും കൊറോണ പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചത്. കുട്ടികൾക്ക് കൊറോണ ബാധിക്കാൻ സാദ്ധ്യത കുറവാണെങ്കിലും അവർക്ക് രോഗ വാഹകരാകാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ.
ഇതിന്റെ ഭാഗമായി 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവാക്‌സിൻ കുത്തിവെപ്പ് നടത്തിയിരുന്നു. എന്നാൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കുത്തിവെപ്പ് ആരംഭിച്ചിരുന്നില്ല. അറുപത് വയസിന് മുകളിൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്.
















Comments