പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷണൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ കൂടി അറസ്റ്റിലെന്ന് എഡിജിപി വിജയ് സാഖറെ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അബ്ദുഖ് റഹ്മാൻ, ഫിറോസ്, പട്ടിക തയ്യാറാക്കിയ റിഷിൽ, ബാസിത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ജനം ടിവി കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യങ്ങൾ അക്രമികളുടേതാണെന്ന് വിജയ് സാഖറെ പറഞ്ഞു.
മാഷാ അള്ളാഹ് സ്റ്റിക്കർ പതിച്ച കാർ അക്രമികളുടേത് തന്നെയാണ്. ഈ കാർ ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടുണ്ട്. വാഹനവും പ്രതികളേയും ഉടൻ പിടികൂടും. നാല് പേർ കൂടി അറസ്റ്റിലായതോടെ ശ്രീനിവാസൻ വധത്തിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയെന്ന് വിജയ് സാഖറെ അറിയിച്ചു. അറസ്റ്റിലാകുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നും ഗൂഢാലോചനയിലടക്കം നിരവധി പേർക്ക് പങ്കുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
മൂന്ന് ബൈക്കുകളിലായി വന്ന ആറംഗ കൊലയാളി സംഘത്തിലുൾപ്പെട്ടവരാണ് അബ്ദുൾ റഹ്മാനും ഫിറോസും. അബ്ദുൾ റഹ്മാൻ, ഫിറോസ്, ഇന്നലെ അറസ്റ്റിലായ ഇഖ്ബാൽ എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. ഇവരെ കൂടാതെ കൊലപാതകത്തിൽ പങ്കെടുത്ത മൂന്ന് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. ബാസിതും റിഷിലും കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയതിന് പുറമെ ഇവരുടെ വീടുകളും കാണിച്ച് കൊടുത്തു. മൂന്ന് പേരുടെ പട്ടികയാണ് ഇവർ തയ്യാറാക്കിയത്. ഇതിൽ ഒരാളായിരുന്നു ശ്രീനിവാസൻ.
മാഷാ അള്ളാഹ് സ്റ്റിക്കർ പതിപ്പിച്ച കാറിന്റെ സിസിടിവി ദൃശ്യം ജനംടിവിയാണ് ഇന്നലെ പുറത്തുവിടുന്നത്. ഈ ദൃശ്യങ്ങൾ എഡിജിപി ശരിവെച്ചു. വാഹനം കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൊലയാളി സംഘത്തിന് ആയുധങ്ങൾ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഈ കാർ പോയിരുന്നത്. കാറിനകത്ത് നാല് പേർ ഉണ്ടായിരുന്നു. മേലാമുറിയിൽ എത്തുന്നതിന് മുൻപ് മറ്റൊരിടത്ത് നിർത്തി പ്രതികൾക്ക് ആയുധം കൈാറുകയായിരുന്നു. കാറിലുണ്ടായിരുന്ന അക്രമികളെ ഉടൻ കണ്ടെത്തുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.
Comments