തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസിൽ സർക്കാർ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഭിഭാഷകനായ പ്രതാപ് ജി. പടിക്കലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. നിലവിൽ കേസിന്റെ വിചാരണ വേളയിലേക്ക് കടക്കുന്ന സാഹചര്യത്തിണ് പ്രതാപ് ജി. പടിക്കലിനെ നിയമിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 19നായിരുന്നു പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. കേസിലാകെ 35 പ്രതികളാണുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 12 പ്രതികളാണ്.
ഇതുവരെ 29 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 17 പേർ ഗൂഢാലോചനയിൽ പങ്കുള്ളവരാണ്. കേസിലെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.
















Comments