ഭോപ്പാൽ : ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി മുഴക്കുന്നത് മസ്ജിദ് അധികൃതർ നിർത്താതെ വന്നതോടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്ന് ഹനുമാൻ ചാലിസയും, ശ്രീരാമനാമവും മുഴക്കാൻ തീരുമാനിച്ച് ക്ഷേത്ര അധികൃതർ .
ദിവസേന രണ്ടുതവണ ഹനുമാൻ ചാലിസയും, ശ്രീരാമനാമം മൂന്നുതവണയും മുഴക്കാനാണ് ഇൻഡോറിലെ ഖേദപതി ഹനുമാൻ ക്ഷേത്രത്തിന്റെ തീരുമാനം .സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നത്. നഗരത്തിലെ 25 ക്ഷേത്രങ്ങളും ക്രമേണ ഈ നയം പിന്തുടരും.
മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി മുഴക്കുന്നതിനെതിരെ ഏറെ നാളായി ശബ്ദമുയർത്തുന്നുണ്ടെങ്കിലും ഇതുവരെ മസ്ജിദ് അധികൃതർ അത് കേൾക്കാൻ തയ്യാറായിട്ടില്ലെന്നും ക്ഷേത്ര അധികൃതരും, ഹൈന്ദവ സംഘടനകളും പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ, നിലവിലുള്ള നിയമങ്ങൾ ഉദ്ധരിച്ച് പള്ളികളിൽ ഉയർന്ന ഡെസിബൽ ലെവലിൽ ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് നിരവധി അഭിഭാഷകർ നഗരത്തിലെ പോലീസ് സ്റ്റേഷനുകളിലേക്ക് കത്തെഴുതിയിരുന്നു. എന്നാൽ ഒരു ഫലവുമുണ്ടായില്ല. തുടർന്നാണ് ഈ തീരുമാനം എടുത്തത് .
















Comments