ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമി ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. റയൽ മാഡ്രിഡിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. പരസ്പരം മറുപടി ഗോളുകളടിച്ച് മുന്നേറിയ മത്സരത്തിൽ ആദ്യ ജയം സിറ്റിക്കൊപ്പമായി.
കളിയുടെ ആദ്യമിനിറ്റിൽ തന്നെ കെവിൻ ഡീബ്രൂയിൻ സിറ്റിയെ മുന്നിലെത്തിച്ചു. 11-ാം മിനിറ്റിൽ ഗാബ്രിയേൽ ജീസസ് സിറ്റിക്ക് രണ്ടാം ഗോളും നൽകി. 33-ാം മിനിറ്റിൽ കരീം ബൻസേമ റയലിനായി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിലും സിറ്റി തുടക്കത്തിലേ ലീഡ് വീണ്ടും വർദ്ധിപ്പിച്ചു. ഫിൽ ഫോഡൻ 53-ാം മിനിറ്റിൽ സിറ്റിയുടെ ലീഡ് 3-1 ആക്കി ഉയർത്തി.
74-ാം മിനിറ്റിൽ സിറ്റിക്ക് ആധികാരിക ലീഡ് നൽകി ബർനാഡോ സിൽവ നാലാം ഗോളും നേടി. റയലിന് പ്രതീക്ഷ നൽകി കരീം ബൻസേമ 82-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടിയെ ങ്കിലും സമനില പിടിക്കാനായില്ല. രണ്ടാം പാദമത്സരം മെയ് 5-ാം തിയതി മാഡ്രിഡിൽ നടക്കും.
Comments