പൂനെ: വരാനിരിക്കുന്ന ഈദ് പെരുന്നാൾ ആഘോഷത്തിന് മസ്ജിദിലും മറ്റും ഉച്ചഭാഷണിണികൾ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുത്ത് പൂനെയിലെ അഞ്ച് മസ്ജിദുകളും മുതിർന്ന മുസ്ലീം സമുദായ നേതാക്കളും. ഈദ് ആഘോഷത്തിൽ സ്പീക്കറിൽ ഉച്ചത്തിൽ സംഗീതം വെയ്‌ക്കാതിരിക്കാനും യുവാക്കൾക്ക് മസ്ജിദ് കമ്മറ്റികൾ അഭ്യർത്ഥിച്ചു.
ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിച്ചാലുള്ളതിന്റെ ദൂഷ്യഫലങ്ങൾ എല്ലാവർക്കും അറിയാം, ഇത് രോഗികൾക്കും ദുർബലമായ ഹൃദയമുള്ളവർക്കും നല്ലതല്ലെന്ന് മഹാരാഷ്‌ട്രയിലെ പൂനെയിലെ ലോഹിയ നഗർ പ്രദേശത്തുള്ള ഭാരതീയ അഞ്ജുമാൻ ഖദരിയ മസ്ജിദിലെ ഇമാം മൗലാന മൊഹ്സിൻ റാസ പറഞ്ഞു.
ഞങ്ങൾ പ്രദേശത്തെ അഞ്ച് മസ്ജിദുകളുടെ ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും അവരുടെ ഇമാമുമാരുടെയും ഭാരവാഹികളുടെയും കമ്മ്യൂണിറ്റിയിലെ മറ്റ് മുതിർന്ന അംഗങ്ങൾക്കൊപ്പം ഒരു യോഗം വിളിക്കുകയും ഈദ് ആഘോഷത്തിൽ ഉച്ചഭാഷണിണി വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷവേളയിൽ ഉച്ചഭാഷിണി വാങ്ങാൻ സാധാരണയായി ശേഖരിക്കുന്ന പണം പ്രദേശത്തെ ദരിദ്രർക്കും പാവപ്പെട്ടവർക്കും സഹായം നൽകുന്നതിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ അഞ്ച് പള്ളികളും ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ‘ആസാൻ’ സമയത്ത് ശബ്ദം എപ്പോഴും കുറവായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
















Comments