ലണ്ടൻ: ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദ സെമിഫൈനലിൽ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിയ്യാറയലിനെ ചെമ്പട തകർത്തത്. രണ്ടാം പാദ മത്സരം റയലിന്റെ തട്ടകത്തിൽ നടക്കും. ലിവർപൂളിനെ മറികടക്കണമെങ്കിൽ അടുത്ത മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കെങ്കിലും വിയ്യാറയലിന് ജയിക്കേണ്ടിവരും.
കളിയുടെ 53-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. വിയ്യാറയലിന്റെ പിഴവാണ് സെൽഫ് ഗോളായി ലിവർപൂളിന് ഗോൾ സമ്മാനിച്ചത്. പെർവ്വിസ് എസ്റ്റൂപിനാനാണ് സ്വന്തം വലയി ലേക്ക് പന്ത് എത്തിച്ചത്. എന്നാൽ ജയം ഉറപ്പിച്ച് സാദിയോ മാനേ 55-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി.
Comments