റായ്പൂർ : രാജ്യത്തെ ഭൂരിപക്ഷത്തിനെതിരെ ഭീഷണിയുമായി ജാർഖണ്ഡ് മന്ത്രി ഹഫീസുൾ ഹസൻ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബുദ്ധിമുട്ടിച്ചാൽ ഭൂരിപക്ഷത്തെ ഇല്ലാതാക്കും എന്നാണ് മന്ത്രി പറഞ്ഞത്. ഇത് വിവാദമായതോടെ മന്ത്രിക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. രാജ്യത്തെ ജനങ്ങൾക്ക് നേരെ ഭീഷണി മുഴക്കിയ മന്ത്രിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ധൈര്യമുണ്ടോയെന്ന് ബിജെപി നേതാക്കൾ ചോദിച്ചു.
അടുത്തിടെ ചില സംസ്ഥാനങ്ങളിൽ നടന്ന വർഗീയ കലാപങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരാണെന്നാണ് ഹഫീസുൾ ഹസൻ പറഞ്ഞത്. കേന്ദ്ര സർക്കാർ എന്ത് ചെയ്താലും അത് ബുദ്ധിമുട്ടുണ്ടാക്കും. ‘ ഞങ്ങൾ 20 ശതമാനമേ ഉളളൂ, 70 ശതമാനവും അവരാണ്. ഞങ്ങളുടെ വീടുകളും കടകളും തകർത്താൽ രാജ്യത്തെ 70 ശതമാനം വരുന്ന ഭൂരിപക്ഷത്തെ ഇല്ലാതാക്കും’ എന്നാണ് മന്ത്രി പറഞ്ഞത്.
ഹേമന്ത് സർക്കാരിന്റെ യഥാർത്ഥ മുഖമാണിതെന്ന് കുറിച്ചുകൊണ്ട് ജാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ദീപക് പ്രകാശാണ് വീഡിയോ പങ്കുവെച്ചത്. മുഖ്യമന്ത്രി ഹേമന്ത് സോറന് ധൈര്യമുണ്ടെങ്കിൽ വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഒരു മന്ത്രി എന്ന നിലയിൽ ഹഫീസുൾ ഹസൻ പ്രകോപനം സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്ന് കേന്ദ്ര മന്ത്രി അർജുൻ മുണ്ഡ പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, നിങ്ങൾ ചില നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഒരു കാരണവശാലും ആ പരിധികൾ മറികടക്കാനോ ലംഘിക്കാനോ ശ്രമിക്കരുത് എന്ന് അദ്ദേഹം താക്കീത് നൽകി.
















Comments