ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ വഖഫ് ബോർഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ക്ഷേത്ര കൗൺസിൽ. കാശിവിശ്വനാഥ ക്ഷേത്രത്തിനായി ഹാജരായ മുതിർന്ന കൗൺസിൽ വിജയ് ശങ്കർ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വഖഫ് ബോർഡിന്റെ നിയമങ്ങൾ ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് അൻജുമാൻ ഇന്ത്‌സാമിയ മസ്ജിദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് ക്ഷേത്ര കൗൺസിൽ യാഥാർത്ഥ്യം കോടതിയെ അറിയിച്ചത്. മസ്ജിദ് വഖഫ് ബോർഡിന്റേത് ആണെന്നും, ആരാധനാലയത്തിനായി ഇത് വിട്ടുനൽകിയെന്നുമായിരുന്നു ഹർജിയിൽ ഇരുകൂട്ടരും വാദിച്ചത്. അതിനാൽ മസ്ജിദിന്റെ ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്നും ഇവർ കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ 1669 ന് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭൂമി നിയമപ്രകാരം കൈമാറ്റം ചെയ്തിട്ടില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. 1995 ൽ വഖഫ് നിയമം വരുന്നതിന് മുൻപാണ് ഒരു തവണ മസ്ജിദ് നിലനിൽക്കുന്ന ഭൂമി വഖഫ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായാണ് കാണപ്പെടുന്നത്. നിയമം നിലവിൽ വന്നതിന് ശേഷം തുടർനടപടികൾ ഒന്നും ഉണ്ടാകുകയോ ഭൂമി വീണ്ടും രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ 1995 ലെ വഖഫ് നിയമം മുസ്ലീങ്ങൾക്ക് മാത്രം ബാധകമായതുകൊണ്ടുതന്നെ ഈ രജിസ്‌ട്രേഷൻ അസാധുവാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
















Comments