ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,377 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 17,801 ആയി ഉയർന്നു. 0.71 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 3,303 ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,496 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം ബാധിച്ച് മുക്തി നേടിയവരുടെ എണ്ണം 4,25,30,633 ആയി. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസത്തെ 60 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ 5,23,753 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
ഇന്നലെ മാത്രം 4,73,635 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. രാജ്യത്ത് ഇതുവരെ 188.65 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 22,80,743 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
















Comments