ന്യൂഡൽഹി: ദേശവിരുദ്ധ പ്രചാരണത്തിലൂടെ ജെഎൻയുവിൽ പ്രക്ഷോഭം നടത്തിയ സംഘത്തിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കാമെന്ന് ഡൽഹി ഹൈക്കോടതി. ജെഎൻയുവിൽ ആസാദി മുദ്രാവാക്യം മുഴക്കി കലാപത്തിനാഹ്വാനം ചെയ്ത ഉമർഖാലി ദിന്റേയും ഷാർജിലിന്റേയും ഹർജിയിലാണ് വാദം കേൾക്കുക. തുക്കടെ തുക്കടെ സംഘത്തിന്റെ നേതാക്കളോട് മെയ് 6ന് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.
ദേശവിരുദ്ധ പ്രക്ഷോഭം വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തിയവർക്കെതിരെ കേസ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നതിനാൽ അതിലെ തീരുമാനം അനുസരിച്ചായിരിക്കും ഹർജി കേൾക്കുക എന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. മെയ് 5ന് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്നുണ്ട്.
കീഴ്‌ക്കോടതി തന്റെ ജാമ്യഹർജി തള്ളിയത് ചൂണ്ടിക്കാണിച്ചാണ് ഉമർ ഖാലിദും ഷാർജ്ജീൽ ഇമാമും ഹൈക്കോടതിയെ സമീപിച്ചത്. മാർച്ച് 24നാണ് ഉമർഖാലിദിന്റെയും ഷാർജി ലിന്റേയും ജാമ്യാപേക്ഷ കാർകാർഡൂമാ സെഷൻസ് കോടതി തള്ളിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തെ ദേശവിരുദ്ധ കലാപമാക്കി മാറ്റാൻ ഇരുവരും കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും കലാപത്തിന് ബന്ധപ്പെടാനായി വാട്‌സ് ആപ് ഗ്രൂപ്പുകൾ നിയന്ത്രിച്ചിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
















Comments