കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ സജീവമായിരിക്കെ പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് പൊതുവേദിയിൽ.അതിജീവിതയ്‌ക്ക് ഐക്യദാർഢ്യമെന്ന പേരിൽ എറണാകുളം ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉമാ തോമസ് എത്തിയത്.
എംഎൽഎയായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന ഉമ തോമസ് പൊതുവേദിയിലെത്തിയത്.
എറണാകുളം ഗാന്ധി സ്‌ക്വയറിൽ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നടൻ രവീന്ദ്രൻ സത്യാഗ്രഹ സമരം നടത്തുന്നത. പി ടി തോമസ് ഉണ്ടായിരുന്നു എങ്കിൽ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മർദ്ദം നേരിട്ട് കണ്ടിട്ടുണ്ടെന്നും കേസിൽ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷംപ്രതികരിക്കാമെന്നും അവർ പറഞ്ഞു.
















Comments