കോഴിക്കോട് ; കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി 6.26കിലോ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരാണ് പിടിയിലായത്.
കൊച്ചിയിൽ നിന്നെത്തിയ ഡിആർഐ സംഘം കസ്റ്റംസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. മൂന്നരക്കോടിയിലേറെ രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മുഹമ്മദ് ഷിഹാബ്, സഫീർ ചേലക്കോടൻ, റാഷിദ് പൂളക്കൽ, ഗഫൂർ, ഫിറോസ് പൈക്കരത്തൊടി, കൊളപ്പറമ്പ് അസ്‌കറലി എന്നിവരെ കസ്റ്റഡിയിലെടുത്തു.
















Comments