കൊറോണയ്‌ക്ക് ശേഷം 350 കോടി രൂപ നേട്ടം കെജിഎഫ് 2 ഹിന്ദി പതിപ്പ് കരസ്ഥമാക്കി. റിലീസ് ചെയ്ത് 16ാം ദിവസമാണ് പടം 350 കോടി ക്ലബ്ബിൽ കടക്കുന്നത്. 350 കോടി ക്ലബ്ബിൽ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് യഷ് നയകനയ കെജിഎഫ് 2. 2019ന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിനും ആഭ്യന്തര ബോക്സ് ഓഫീസിൽ 300 കോടി കടക്കാൻ കഴിഞ്ഞിട്ടില്ല. ദംഗലിനും ബാഹുബലി ദി കൺക്ലൂഷനും ശേഷം ഒരു സിനിമയും 350 കോടി കടന്നിട്ടില്ല.
#KGF2 is now ALL TIME BLOCKBUSTER… EXCELLENT Week 2, collects ₹ 75 cr+, TERRIFIC… Will cross ₹ 350 cr today [third Fri]… [Week 2] Fri 11.56 cr, Sat 18.25 cr, Sun 22.68 cr, Mon 8.28 cr, Tue 7.48 cr, Wed 6.25 cr, Thu 5.68 cr. Total: ₹ 348.81 cr. #India biz. #Hindi pic.twitter.com/QGkOxT6723
— taran adarsh (@taran_adarsh) April 29, 2022
യഷ് അഭിനയിച്ച ചിത്രം സഞ്ജു, പികെ തുടങ്ങിയ നിരവധി ബോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളെ ഇതിനകം മറികടന്നു. ഹിന്ദി പതിപ്പിന് 16ാം ദിവസം 4.20 കോടി രൂപ നേടി. സാക്‌നിൽകിന്റെ കണക്കുകൾ പ്രകാരം ആകെ കളക്ഷൻ ഇപ്പോൾ ഏകദേശം 353 കോടി രൂപയായി. അമീർ ഖാൻ ചിത്രമായ ദംഗലിൽ നിന്ന് ഏകദേശം 34 കോടി രൂപ അകലെ. ദംഗൽ ഏകദേശം 387 കോടി രൂപ കളക്ഷൻ നേടിയിയിരുന്നു. 510 കോടി നേടിയ ബാഹുബലി: ദി കൺക്ലൂഷൻ ആണ് മുന്നിൽ.
#KGFChapter2 WW Box Office
CROSSES ₹950 cr milestone mark.
Week 1 – ₹ 720.31 cr
Week 2 – ₹ 223.51 cr
Week 3
Day 1 – ₹ 15.28 cr
Total – ₹ 959.10 crTOUGH COMPETITOR
— Manobala Vijayabalan (@ManobalaV) April 29, 2022
കെജിഎഫ് 2 എല്ലാ ഭാഷകളിലുമായി വെള്ളിയാഴ്ച ഇന്ത്യയിൽ 7.30 കോടി നേടി. 16 ദിവസം കൊണ്ട് ആകെ കളക്ഷൻ 689.80 കോടി രൂപയായി. ലോകമെമ്പാടും ചിത്രം 15 ദിവസം കൊണ്ട് ഏകദേശം 959.10 കോടി രൂപ നേടിയതായി റിപ്പോർട്ടുണ്ട്. അടുത്ത ആഴ്‌ച്ചയോടെ സിനിമ 1000 കോടി കളക്ഷൻ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Comments