ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്ന് ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 45,000 ത്തിലധികം ഉച്ചഭാഷിണികൾ. ഈ ആഴ്ച ആരംഭിച്ച യജ്ഞത്തിൽ ഇത് വരെ 45,773 ഉച്ചഭാഷിണികളാണ് നീക്കം ചെയ്തത്.
ഏപ്രിൽ 23 ന് ആണ് ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിനോ അവയുടെ ശബ്ദം കുറയ്‌ക്കുന്നതിനോ ഏപ്രിൽ 30-നകം എല്ലാ ജില്ലകളിൽ നിന്നും പോലീസ് കമ്മീഷണറേറ്റുകളിൽ നിന്നും കംപ്ലയിൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ 18ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കാത്ത വിധത്തിൽ മതപരമായ സ്ഥലങ്ങളിൽ ഉച്ചഭാഷിണിയുടെ ഉപയോഗം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ജില്ലാ ഭരണകൂടത്തിന്റെ അനുവാദം വാങ്ങാതെ സ്ഥാപിക്കുന്നതോ അനുവദനീയമായ നമ്പറുകളിൽ കൂടുതൽ സ്ഥാപിക്കുന്നതോ ആയ ലൗഡ് സ്പീക്കറുകൾ അനധികൃതമായി കണക്കാക്കുമെന്നാണ് പോലീസിന്റെ താക്കീത്. വരാനിരിക്കുന്ന ഉത്സവങ്ങൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments