പട്‌ന : രഹസ്യബന്ധം ആരോപിച്ച് യുവതിയെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ബീഹാറിലെ സിംഗ്പൂർ ഗ്രാമത്തിലാണ് സംഭവം. ഭർത്താവും വീട്ടുകാരും ചേർന്നാണ് യുവതിയെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് ആണ് ഇവരെ രക്ഷിച്ചത്. യുവതിയുടെ ഭർത്താവ് ദീപക് റാം ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയ്‌ക്ക് ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന പരാതിയുമായി ദീപക് റാം പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് പോലീസ് ഇരുവരെയും വിളിച്ച് വരുത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ ശേഷം തിരിച്ച് അയച്ചു. എന്നാൽ വീട്ടിൽ എത്തിയതിന് പിന്നാലെ ദീപക് റാം ഭാര്യയെ ആക്രമിക്കുകയായിരുന്നു.
ദീപക്കും പിതാവായ ശിവ്പുജൻ റാമും ബന്ധുക്കളായ മൂന്നുപേരും ചേർന്നാണ് യുവതിയെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചത്. തുടർന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
















Comments