വാഷിംഗ്ടൺ: അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ആദ്യ ചീഫ് ടെക്‌നിക്കൽ ഓഫീസറായി ഇന്ത്യൻ വംശജൻ. സിഐഎ ഡയറക്ടർ വില്യം ജെ ബേൺസ് ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ വേരുകളുളള നന്ദ് മൂൽചന്ദാനിയെയാണ് നിയമിച്ചത്.
ടെക്‌നോളജി രംഗത്ത് 25 വർഷത്തെ പ്രവർത്തന പരിചയം മൂൽചന്ദാനിക്കുണ്ടെന്ന് വില്യം ജെ ബേൺസ് സിഐഎയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. സിഐഎയുടെ ഭാവി ദൗത്യങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യകളുടെ സഹായം മൂൽചന്ദാനിയിലൂടെ ഉറപ്പുവരുത്താനാകുമെന്നും അറിയിപ്പിൽ പറയുന്നു.
1979 -87 കാലഘട്ടത്തിൽ ഡൽഹിയിലെ ബ്ലൂ ബെൽസ് സ്‌കൂൾ ഇന്റർനാഷണലിൽ ആയിരുന്നു മൂൽചന്ദാനിയുടെ സ്‌കൂൾ വിദ്യാഭ്യാസം. കംപ്യൂട്ടർ സയൻസിൽ ഡിഗ്രിയും സ്റ്റാൻഫോർഡിൽ നിന്നും സയൻസിലും ഹാർവാർഡിൽ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും മാസ്റ്റർ ഡിഗ്രികളും കരസ്ഥമാക്കിയിട്ടുണ്ട്.
സിഐഎയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് നന്ദ് മൂൽചന്ദാനി പ്രതികരിച്ചു. അവിശ്വസനീയമായ സിഐഎയുടെ സാങ്കേതിക വിദഗ്ധർക്കും വിവിധ മേഖലകളിലെ സ്‌പെഷലിസ്റ്റുകൾക്കുമൊപ്പം പ്രവർത്തിക്കാനായതിന്റെ സന്തോഷവും അദ്ദേഹം മാദ്ധ്യമങ്ങളോടുളള പ്രതികരണത്തിൽ പങ്കുവെച്ചു.
#CIA Director William J. Burns appoints Nand Mulchandani as CIA's first Chief Technology Officer (CTO).
With more than 25 years of experience, Mr. Mulchandani will ensure the Agency is leveraging cutting-edge innovations to further CIA's mission.
— CIA (@CIA) April 29, 2022
Comments