ന്യൂഡൽഹി: രാജ്യത്ത് നിലവിൽ കൊറോണ നാലാം തരംഗം ഇല്ലെന്ന് ഐസിഎംആർ. പ്രാദേശികമായി മാത്രമേ വർധന ഉണ്ടാകുന്നുള്ളു. രാജ്യ വ്യാപകമായി കേസുകൾ വർധിക്കുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് കൊറോണ കേസുകൾ വർധിക്കുന്നതിനെ നാലാം തരംഗമായി കാണാനാകില്ലെന്നാണ് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡ പറഞ്ഞത്.
രാജ്യത്ത് പല സ്ഥലങ്ങളിലും കൊറോണ വ്യാപനം ശക്തമായി തുടരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ നാലാം തരംഗത്തിലേക്ക് രാജ്യം പോവുകയാണ് എന്നതിന്റെ സൂചനയായി ഇതിനെ പറയാനാകില്ല. ഇത് രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്.
മുഴുവൻ സംസ്ഥാനങ്ങളും കൊറോണയുടെ പിടിയാണെന്ന് അതുകൊണ്ട് തന്നെ പറയാനാകില്ല. രാജ്യത്തെ ആശുപത്രികളിൽ കൊറോണ രോഗികൾ വർധിച്ചതായി സൂചനയില്ല. പുതിയ വകഭേദങ്ങൾ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments