ദുർഗാപൂർ: മുബൈയിൽ നിന്ന് ദുർഗാപുരിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശച്ചുഴിയിൽ പെട്ടത് കഴിഞ്ഞ ദിവസമാണ്. സംഭവസമയം വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങടക്കം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങൾ ചിതറിക്കിടക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പരിഭ്രാന്തരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
അതേസമയം ആകാശച്ചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞപ്പോൾ മുകളിലിരുന്ന ബാഗുകൾ ഉൾപ്പെടെ താഴെ വീണ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ പത്ത് പേരുടെ പരിക്ക് സാരമുള്ളതായാണ് റിപ്പോർട്ട്. പലർക്കും തലയിൽ തുന്നൽ ഇടേണ്ടി വന്നു. ഒരു യാത്രക്കാരന് നട്ടെല്ലിന് സാരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
Pax injured when @flyspicejet suffered severe turbulence. Flight from Mumbai to Durgapur.
On arrival pax were rushed to hospital. pic.twitter.com/S2XUHSoOhD
— Nagarjun Dwarakanath (@nagarjund) May 2, 2022
അതേസമയം മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം ആടിയുലഞ്ഞതെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി. സ്‌പൈസ് ജെറ്റിന്റെ എസ്ജി-945 വിമാനമാണ് ലാൻഡിങ്ങിനിടെ ആടിയുലഞ്ഞത്. സംഭവത്തിൽ സ്‌പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്.
















Comments