കണ്ണൂർ: തോട്ടടയിൽ ഒരാൾ കൊല്ലപ്പെടാനിടയായ ബോംബേറിൽ കൂടുതൽ പ്രതികൾ അറസ്റ്റിൽ. വിവാഹ സംഘത്തിന് നേരെ ബോംബെറിഞ്ഞ സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായത്. കടമ്പൂർ സ്വദേശികളായ സായന്ത് , നിഷിൽ എന്നിവരാണ് അറസ്റ്റിലായത്.
സംഭവ ശേഷം ഒളിവിലായിരുന്ന ഇവരെ എടക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ആക്രമിക്കാൻ വടിവാൾ തുടങ്ങിയ മാരകമായ ആയുധങ്ങളുമായി സംഘടിച്ചെത്തിയതിനാണ് ഇവർക്കെതിരെ കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
ഫെബ്രുവരിയിലാണ് തോട്ടടയിൽ വിവാഹ സംഘത്തിന് നേരെ ബോംബേറ് ഉണ്ടായത്. വിവാഹവീട്ടിൽ തലേന്ന് രാത്രിയിൽ ബോംബേറ് സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നാണ് പിറ്റേന്ന വിവാഹം കഴിഞ്ഞ് വധുവുമായി വന്ന സംഘത്തിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ബോംബേറ് സംഘത്തിലെ ജിഷ്ണു എന്ന യുവാവ് മരിച്ചിരുന്നു,
















Comments