ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ വെളിപ്പെടുത്തിയ ദി കശ്മീർ ഫയൽസ് സിനിമ സാങ്കൽപ്പികമെന്ന് വിശേഷിച്ച വിക്കിപീഡിയയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി .
ഞായറാഴ്ചയാണ് വിവേക് അഗ്നിഹോത്രി ദി കശ്മീർ ഫയലുകളുടെ വിക്കിപീഡിയ പേജിന്റെ സ്ക്രീൻഷോട്ട് പങ്ക് വച്ചത് . “1990-കളുടെ ആദ്യകാല പലായനത്തെ ഒരു വംശഹത്യയായി ഇത് ചിത്രീകരിക്കുന്നു, ഈ ആശയം കൃത്യമല്ലാത്തതും ഗൂഢാലോചന സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടതുമാണ്.” അതിലെ വിവരണം ഇങ്ങനെയായിരുന്നു.
“പ്രിയ വിക്കിപീഡിയ, ഇസ്‌ലാമോഫോബിയ, പ്രചരണം, സംഘി, മതഭ്രാന്തൻ തുടങ്ങിയ വാക്കുകൾ ചേർക്കാൻ നിങ്ങൾ മറന്നു. നിങ്ങൾക്ക് നിങ്ങളുടെ മതേതര സ്വത്വം നഷ്‌ടപ്പെടുകയാണ്. ഇത് കൂടുതൽ വേഗത്തിൽ എഡിറ്റ് ചെയ്യുക.” സ്ക്രീൻ ഷോട്ട് പങ്ക് വച്ച് വിവേക് അഗ്നിഹോത്രി കുറിച്ചു.
സൈബർ ഇടങ്ങളിലും വിമർശനം ഉയർന്നതിനു പിന്നാലെ വിക്കിപീഡിയ കശ്മീർ ഫയലുകളുടെ വിവരണം എഡിറ്റ് ചെയ്തിട്ടുണ്ട്. ‘1990-കളുടെ ആദ്യകാല പലായനം , ഒരു വംശഹത്യയായി ഇത് ചിത്രീകരിക്കുന്നു, എന്നാൽ ഈ ആശയം കൃത്യമല്ലെന്ന് പരക്കെ കണക്കാക്കപ്പെടുന്നു.” എന്നാണ് ഇപ്പോൾ വിക്കിപീഡിയയിലുള്ളത് .
1990-ലെ കശ്മീർ കലാപകാലത്തെ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കശ്മീർ ഫയൽസ് നിർമ്മിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിന്റെ ആദ്യ തലമുറയുടെ വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ കഥയാണ് ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും ഹൃദയസ്പർശിയായ ആഖ്യാനമാണിത്.
















Comments