കണ്ണൂർ: കണ്ണൂരിലെ ചമ്പാടിൽ ഇടിമിന്നലേറ്റ് രണ്ട് പശുക്കൾ ചത്തു. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലെ ശ്രീലേഷിന്റെ വെച്ചൂർ പശുക്കളാണ് മിന്നലേറ്റ് ചത്തത്.
പൂർണ ഗർഭിണിയായ പശുവിനും മിന്നലേറ്റിരുന്നു. അതിനിടെ വീടിന് മുൻവശത്തെ ആലയിൽ കെട്ടിയിട്ട പശുകുട്ടി മിന്നലിൽ നിന്ന് രക്ഷപ്പെട്ടു. അപകടത്തിൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കഴിഞ്ഞ മാസം ഇടിമിന്നലേറ്റ് ഇത്തരത്തിൽ രണ്ട് പശുക്കൾ ചത്തിരുന്നു. കോതമംഗലത്തെ കോട്ടപ്പടിയിലായിരുന്നു സംഭവം.
Comments