കീവ്: ഐക്യരാഷ്‌ട്ര സമാധാന സേനയുടെ ഒഴിപ്പിക്കൽ നടക്കുന്നതിനിടെ പ്രകോപനവുമായി റഷ്യ വീണ്ടും. മരിയൂപോൾ തുറമുഖ നഗരത്തിലെ അസോറ്റ്സ്റ്റാൾ ഉരുക്കു നിർമ്മാണ ശാലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് അനുവദിച്ച സമയം കഴിയും മുന്നേയാണ് റഷ്യ വീണ്ടും മിസൈൽ ആക്രമണം പുന:രാരംഭിച്ചതെന്ന് യുക്രെയ്ൻ ആരോപിച്ചു. നൂറുകണക്കിന് കുട്ടികളും വൃദ്ധരുമടക്കം ഉരുക്ക് നിർമ്മാണ ശാലയിൽ കുടുങ്ങിക്കിടക്കുകയാണെന്നും റഷ്യ ആക്രമണം നിർത്തണമെന്നും യുഎൻ സേന അഭ്യർത്ഥിച്ചു.
രണ്ടു ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച റഷ്യ ഗുട്ടാറസിന്റെ അഭ്യർത്ഥന മാനിച്ചാണ് മരിയൂപോളിലെ അസോറ്റ്സ്റ്റാൾ ഉരുക്കു നിർമ്മാണ ശാലയിലെ ഒഴിപ്പിക്കലിന് സമയം നൽകിയത്. യുഎൻ സംഘവും റെഡ്‌ക്രോസുമടങ്ങുന്ന സന്നദ്ധ സംഘടനകളാണ് ഒഴിപ്പിക്കൽ തുടരുന്നത്. ഉരുക്കുനിർമ്മാണ ശാലകളിൽ കുടുങ്ങിക്കിടക്കുന്നവരെ യുഎൻ നേരിട്ട് ഏറ്റുവാങ്ങി സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം പൂർണ്ണമായിട്ടില്ല. ഇതിനിടെയാണ് റഷ്യ മേഖലയിൽ വീണ്ടും മിസൈൽ അയച്ചത്.
മരിയൂപോൾ തുറമുഖ നഗരത്തെ വളഞ്ഞിരിക്കുന്ന റഷ്യ അസോറ്റ്സ്റ്റാൾ ഉരുക്കുനിർമ്മാണ ശാലയിൽ ഒറ്റപ്പെട്ട പൗരന്മാരേയും സൈനികരേയും പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല. യുഎൻ ചർച്ചകളുടെ അടിസ്ഥാനത്തിൽ പൗരന്മാരെ പുറത്തെത്തിക്കാനാണ് റഷ്യ ആക്ര മണം നിർത്തിയത്. അതേസമയം സൈനികരെ തടവിലാക്കുമെന്നും പ്രത്യാക്രമണം നടത്തി യാൽ വധിക്കുമെന്ന മുന്നറിയിപ്പും റഷ്യ നടത്തിയിരുന്നു.
















Comments